തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിൻ്റെയും സമർപ്പണത്തിൻ്റെയും പ്രതിബദ്ധതയുടെയും മികവിൽ നൽകുന്ന മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡലിന് കെ എ പി യിലെ അസി. കമാൻഡൻ്റ് കെ.എ ആൻസന് .
1990 പോലീസ് സർവീസിൽ പ്രവേശിച്ച ആൻസൺ ,
15 വർഷം കേരള പോലീസ് ഫുട്ബോൾ ടീമിൻറെ ജേഴ്സി അണിഞ്ഞു.
1990 -91 കാലത്ത് ആദ്യമായി ഫെഡറേഷൻ കപ്പ്കേരളത്തിൽ എത്തിച്ച ജേതാക്കളായ പോലീസ് ടീമിൻറെ സ്വപ്ന സംഘത്തിൽ അംഗമായിരുന്നു ആൻസൺ.
1990 ഏപ്രിൽ 29ന് തൃശ്ശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കേരള പോലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് സ്വന്തമാക്കി. തൊട്ടടുത്ത വർഷം കണ്ണൂരിൽ പോലീസ് ടീം വിജയം ആവർത്തിച്ചു. രണ്ട് തവണയും ടീമിൻറെ മുഖ്യപ്രതിരോധ താരം ആയിരുന്നു ആൻസൻ .
ഐ എം വിജയൻ, പാപ്പച്ചൻ, സത്യൻ, ‘കുരികേഷ് മാത്യു, ഷറഫലി,
ചാക്കോ,
തുടങ്ങിയ ആരാധകരുടെ മനം കവർന്ന പോലീസ് ടീമിൽ,
ഡിഫൻഡർ ആയിരുന്നു ആൻസൺ.
1997 കൊച്ചിയിൽ നടന്ന നെഹ്റു ട്രോഫി മത്സരത്തിൽ ഇന്ത്യൻ കുപ്പായവും അണിഞ്ഞു ആൻസൺ.
അതേ വർഷം തന്നെ നാഷണൽ ഗെയിംസിൽ ഗോവയെ തോൽപ്പിച്ച കേരള ടീമിലും ആൻസൺ അംഗമായിരുന്നു.
അന്ന് പെനാൽറ്റി യിലൂടെ ആൻസൻ ഗോൾ അടിച്ചിരുന്നു.
പോലീസ് ടീമിൻറെ കോച്ചായും ആൻസൻ തൻ്റെ ഫുട്ബോൾ ജീവിതം അടയാളപ്പെടുത്തി.
ഇപ്പോൾ തൃപ്പൂണിത്തുറയിൽ KAP1 ബെറ്റാലിയനിലെ Assistant Commandant സേവനം ചെയ്യുന്ന ആൻസൻ ,
ജീവിതത്തിൻറെ കളിക്കളത്തിൽ നന്നായി വിയർപ്പൊഴുക്കുകയും,നിരന്തര പരിശ്രമവും കൊണ്ടാണ് മികച്ച ഒരു ഫുട്ബോൾ താരം ആയത്.
പരേതരായ കാട്ടുനിലത്ത് ആൻറണി – എൽസി ആൻ്റെണി ദമ്പതികളുടെ 12 മക്കളിൽ 9-ാമനായാണ് ആൻസൻ്റെ ജനനം.
വരാപ്പുഴ അതിരൂപതയിൽ കെആർഎൽസിസി യുടെ ആഭിമുഖ്യത്തിലുള്ള ലീഫിന്റെ നേതൃത്വത്തിലും പ്രവർത്തിക്കുന്നു. ‘
മാമംഗലം മൗണ്ട് കാർമൽ ഇടവക അംഗമാണ് ആൻസൻ .