കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എറണാകുളവും ഐ.ഡി.എഫ്.സി. ഫസ്റ്റ് ഭാരത് സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ചെവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ടി.കെ.എസ് പുരം മെഡികെയര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് സയീദ് ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്നു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഇ.എന്‍.ടി. സര്ജന് ഡോ. പ്രീതി മേരി, ഡോ. സഫ്ന ഡോ. ദിവ്യ ഐ.ഡി.എഫ്.സി.ഫസ്റ്റ് ഭാരത് റീജയണല്‍ സി.എസ്. ആര്. മാനേജര്‍ വിനയചന്ദ്രന് എം എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കിഡ്സ് കോ-ഓഡിനേറ്റര്‍ ഗ്രേയ്സി ജോയ് സ്വാഗതവും സി. ഷൈനിമോള് നന്ദിയും പറഞ്ഞു. 100യോളം പേര് ക്യാമ്പില്‍ പങ്കെടുത്തു.