മഞ്ഞനക്കാട് : ഞാറക്കൽ പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ ഗതാഗതസംവിധാനം പൂർണ്ണമായി തകർന്നു കിടക്കുന്നതിന് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് കെ. എൻ. ഉണ്ണികൃഷ്ണൻ എം എൽ എ-ക്കും,ഞാറക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജുവിനും
കെ എൽ സി എ നിവേദനം സമർപ്പിച്ചു.
നിവേദനം ഏറ്റുവാങ്ങിയ എം എൽ എ അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.
മഞ്ഞക്കാട് പള്ളി വികാരി ഫാ ആൻ്റണി ചെട്ടിവേലിയ കത്ത് ഒ എസ് ജെ, മഞ്ഞനക്കാട് സെൻ്റ് ജോസഫ് കോൺവൻ്റ് സുപ്പീരിയർ സി. സെലസ്സ്റ്റീന സി റ്റി സി, സി. എൽസി സി റ്റി സി, കെ. എൽ.സി.എ പ്രസിഡൻ്റ് ഡോണൽ റോഡ്രിക്സ് വൈപ്പിൻ മേഖല ലഹരി വിരുദ്ധ സമിതി പ്രസിഡൻ്റ്
ദേവസ്സി, ഡെക്ലിൻ, റോണി, ആൻ്റണി കാർവലിയോ, എഡ്വിൻ കർവാലിയോ എന്നിവർ നേതൃത്വം നൽകി.