എളങ്കുന്നപ്പുഴ: കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ നാലാമത് അഖില കേരള ഫിഷിംഗ് കോമ്പറ്റീഷൻ 2025 എളങ്കുന്നപ്പുഴ ബീച്ചിൽ വച്ച് ഓഗസ്റ്റ് മാസം 17ന് നടത്തപ്പെട്ടു. 94 ഓളം ചൂണ്ട പ്രേമികൾ ഈ മത്സരത്തിന്റെ ഭാഗമാകാൻ കടന്നുവന്നു.
ടാക്കിൾ ഷോപ്പ് ഓണേർസ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ നാസർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ഒന്നാം സ്ഥാനം ശ്യാം തൃപ്പൂണിത്തുറ ,രണ്ടാം സ്ഥാനം മാർട്ടിൻ എടവനക്കാട്, മൂന്നാം സ്ഥാനം ഷൈൻ എളങ്കുന്നപ്പുഴ എന്നിവർ കരസ്ഥമാക്കി.
പൊറ്റക്കുഴി ഇടവക സഹവികാരിയും, കലൂർ മേഖല യൂത്ത് ഡയറക്ടറുമായ ബഹുമാനപ്പെട്ട ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്തും EKM ANGLERS അഡ്മിൻ ശ്രീ പ്രജീഷും ശ്രീ ആൻ്റോ സ്റ്റാൻലിയും ചേർന്ന് ഒന്നാം സമ്മാനം കൈമാറി. കെ. സി. വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെയും ഫിഷിംഗ് ഹബ് ഉടമയായ ശ്രീ ജിബിൻ ജോർജും ചേർന്ന് രണ്ടാം സമ്മാനം കൈമാറി.
55 പേർക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വൈസ് പ്രസിഡൻ്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, ഐ.സി.വൈ.എം മുൻ പ്രസിഡൻ്റ് അഡ്വ. ആൻ്റണി ജൂഡി, മുൻ വരാപ്പുഴ അതിരൂപത സെക്രട്ടറി ടിൽവിൻ തോമസ്,
കെ.സി.വൈ.എം കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻറ് അലൻ ആൻ്റണി, ആനിമേറ്റർ ജോസ് പീറ്റർ, സെക്രട്ടറി അന്ന തെരേസ ഷാരോൺ, ട്രഷറർ അമല ജോർജ്, വൈസ് പ്രസിഡൻ്റ് ഡെറിക്ക് ഡെന്നിസ്, ജോയിൻ്റ് സെക്രട്ടറി ആൻ മേരി തോമസ്, ആകാശ് ഡെൽസൻ, ഫോറം കൺവീനർമാരായ അഭിനവ് ഷൈൻ, ടിബിൻ ജോസഫ്, കെ.സി.വൈ.എം പൊറ്റക്കുഴി, വല്ലാർപാടം യൂണിറ്റ് അംഗങ്ങളും എളങ്കുന്നപ്പുഴ ഗ്രാമവാസികളും സമാപന ചടങ്ങിൽ പങ്കാളികളായി.