തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു.
രാഹുൽ മാക്കൂട്ടത്തിലിൽ നിന്ന് രാജി എഴുതി വാങ്ങാൻ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് നൽകിയ പരാതികളും ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തലുകളും കണക്കിലെടുത്താണ് കടുത്ത നടപടിയിലേക്ക് ഹൈക്കമാൻഡ് കടന്നത്.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതിൻ്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന് അടുത്ത തിരഞ്ഞെടുപ്പിൽ നിയമസഭാ സീറ്റ് നൽകേണ്ടതില്ലെന്നും ഹൈക്കാൻഡ് തീരുമാനിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവരുന്നതിന് മുൻപ് തന്നെ ഒട്ടനവധി പരാതികൾ കോൺഗ്രസ് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതിൽ സംഘടന നിന്നുള്ള വനിതാ പ്രവർത്തകരുടെ അടക്കം ഉൾപ്പെടുന്നതായാണ് വിവരം. ഇപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഹൈകമാൻഡ് കർശന നടപടി സ്വീകരിച്ചത് മുഖം രക്ഷിക്കാൻ വേണ്ടി കൂടിയാണ്.