ന്യൂഡൽഹി: അഗ്നി -5 മിസൈൽ പരീക്ഷണം വിജയകരം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് മിസൈൽ പരീക്ഷച്ചത്. ഇന്ത്യയുടെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അതി ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി 5.
“ഇൻ്റർമീഡിയേറ്റ്- റേഞ്ച് ബാലിസ്റ്റിക് മിസൈൽ അഗ്നി-5, ഓഗസ്റ്റ് 20-ന് ചാന്ദിപൂരിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണത്തിൽ പ്രവർത്തനപരവും സാങ്കേതികപരവുമായ എല്ലാ ഘടകങ്ങളും സ്ഥിതീകരിച്ചു.” എന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ഭേദിക്കാൻ ശേഷിയുള്ള (എംഐആർവി) ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത് (ഐസിബിഎം). ഒരേസമയം മൂന്ന് ആണവ പോർമുനകൾവരെ വഹിക്കാനും പ്രയോഗിക്കാനും അഗ്നി-5ന് കഴിയും.