എറണാകുളം : 12-ാമത് നാഷണൽ ഡയറക്ടേഴ്സ് മീറ്റിങ്ങിന് വരാപ്പുഴ അതിരൂപതയുടെ പാസ്റ്റർ സെൻറർ ആയ ആശീർ ഭവനിൽ തുടക്കം കുറിച്ചുകൊണ്ട് കെ.ആർ.എൽ.സി.ബിസി. യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ക്രിസ്തുദാസ് ആർ. ഉദ്ഘാടനം ചെയ്തു.
സ്നേഹവും പ്രത്യാശയും പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പക്ഷംചേരലുമാണ് വർത്തമാന ഭാരതത്തിലെ കലുഷിതമായ സാഹചര്യത്തിൽ യുവജനങ്ങൾക്ക് മുമ്പിലുണ്ടായിരിക്കേണ്ട പ്രത്യേയശാസ്ത്രം എന്ന് ബിഷപ്പ് ക്രിസ്തുദാസ് പ്രസ്താവിച്ചു.
സി.സി.ബി.ഐ. യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ഇഗ്നേഷ്യസ് ഡിസൂസ അധ്യക്ഷനായ യോഗത്തിൽ സി.സി.ബി.ഐ. യൂത്ത് കമ്മീഷൻ മെമ്പർ ബിഷപ്പായ അഭിവന്ദ്യ ഡോ. ജയറവോ പൊളിമേറ, കെ.ആർ.എൽ.സി.ബി.സി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിജു ജോർജ് അറക്കത്തറ, കെ.ആർ.എൽ.സി.ബി.സി. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ OSJ, സി.സി.ബി.ഐ. യൂത്ത് കമ്മീഷൻ എക്സിക്യൂട്ട് സെക്രടറി ഫാ. ചേതൻ മച്ചാഡോ,
സി.സി.ബി.ഐ. യൂത്ത് കമ്മീഷൻ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോൺ ബെർമൻ, ഐ.സി.വൈ.എം. ജനറൽ സെക്രട്ടറി കുമാരി. സുപ്രിയ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യയിലെ 132 ലത്തീൻ രൂപതകളിൽ നിന്നുള്ള യൂത്ത് ഡയറക്ടർമാർ പങ്കെടുത്തു. ഓഗസ്റ്റ് 20,21 തീയതികളിലായി നടക്കുന്ന പ്രസ്തുത മീറ്റിംഗിൽ ഇന്ത്യയിലെ വിവിധ ലത്തീൻ രൂപതകളിലെ പ്രവർത്തനങ്ങളുടെ നയരൂപീകരണവും ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.