ഗുവാഹത്തി : മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ അസമിലെ ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു.
ഓഗസ്റ്റ് 22-ന് ഗുവാഹത്തി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് രണ്ട് പേരോടും ആവശ്യപ്പെട്ടത്.
കേസിനെ കുറിച്ച് പൊലീസ് മറ്റ് വിവരങ്ങൾ പങ്കുവെച്ചിട്ടില്ല എന്നത് ദുരൂഹമാണ് . ഹാജരായില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സമൻസിൽ പറയുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേയാണ് സമൻസ് അയച്ചത്.
ബി എൻ എസ് 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളാണ് ബി എൻ എസിന്റെ 152-ാം വകുപ്പിൽ പറയുന്നത്.