ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വിസിമാരുടെ നിയമനകാര്യത്തിൽ സർക്കാരിന് അനുകൂല തീരുമാനം . വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ സേർച്ച് കമ്മിറ്റി ചെയർപേഴ്സനാകും.
സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. രണ്ടുമാസത്തിനുള്ളിൽ വിസിമാരെ നിയമിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം .
സംസ്ഥാനത്തിന്റെയും ചാൻസലറുടേയും രണ്ട് വീതം നോമിനികൾ അടങ്ങിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട് . രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ വിസി നിയമനം പൂർത്തിയാക്കണമെന്നുമാണ് കോടതി നിർദേശം . കമ്മിറ്റിയിലെ മറ്റ് അംഗങ്ങളെ സേർച്ച് കമ്മിറ്റി ചെയർമാന് തീരുമാനിക്കാമെന്ന് കോടതി നിർദേശിച്ചു.