കൊച്ചി : കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തു.
പൊറ്റക്കുഴി ഇടവക സഹവികാരിയും കലൂർ ഫെറോന യൂത്ത് ഡയറക്ടറും ആയ ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻ്റ് അലൻ ആൻ്റണി, ആനിമേറ്റർ ജോസ് പീറ്റർ, മുൻ യൂണിറ്റ് പ്രസിഡൻ്റ് എഡ്വിൻ അലക്സ്, സ്പോർട്ട്സ് ഫോറം കൺവീനർ അഭിനവ് ഷൈൻ അംഗങ്ങളായ സെലിൻ, സേറ, ആരോൺ എന്നിവർ സംബന്ധിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ അഭിവന്ദ്യ പിതാവ് വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിനെ പോലെ ജീവിത വിശുദ്ധി നേടുവാനും ആത്മീയ കാര്യങ്ങളോടൊപ്പം ജീവിതത്തെ മുന്നോട്ടു നയിക്കണമെന്നും അതോടൊപ്പം സംഘടനയ്ക്ക് ആത്മീയ ഉണർവിൽ മുന്നോട്ട് ദീർഘ കാലം മുന്നേറാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.