ലാഹോർ: വടക്കൻ പാകിസ്ഥാനിൽ വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇരുന്നൂറോളം പേർ മരിച്ചു.
മരിച്ചവരുടെ എണ്ണം 194 ആയി ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി. വടക്കൻ ജിൽജിറ്റ്- ബാൾട്ടിസ്ഥാനിൽ അഞ്ച് പേരും പാക്കധീന കശ്മീരിൽ ഒൻപത് പേരും മരിച്ചു.
രക്ഷാപ്രവർത്തനം നടത്തിയിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് ജീവനക്കാർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട് .ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുനർ ജില്ലയിൽ 78 പേർ മരിച്ചിട്ടുണ്ട്. ബുനറിൽ വെള്ളിയാഴ്ച അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.