കൊച്ചി: ഭരണഘടന മതേതരത്വ സംരക്ഷണ സംഗമം. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ഭരണഘടന മതേതരത്വ സംരക്ഷണ ദിനമായി ആചരിച്ചു. കെഎൽസിഎ ആലപ്പുഴ രൂപത സമിതിയുടെ നേതൃത്വത്തിൽ കൊമ്മാടിയിൽ സംഘടിപ്പിച്ച പരിപാടി മാതൃഭൂമി സീനിയർ റിപ്പോർട്ടർ, കെ എ ബാബു ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തെയും, മതേതരത്വത്തെയും സംരക്ഷിക്കുവാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും ന്യൂനപക്ഷങ്ങൾക്കെതിരായി പ്രത്യേകിച്ച് ക്രൈസ്തവ സന്യാസ്തർക്കെതിരായി ഉയർന്നുവരുന്ന അക്രമങ്ങളെയും, വ്യാജ പ്രചരണങ്ങളെയും ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഡീഷയിൽ അക്രമണത്തിന് നേതൃത്വം നൽകിയവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണം. അക്രമണത്തിന് വിധേയരായ വൈദികർക്കും സിസ്റ്റേഴ്സിനും സംഗമം ഐക്യദാർഡ്യം അറിയിച്ചു.പിജി ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ച സംഗമത്തിൽ, ഫാദർ ജോസഫ് ഡോമിനിക്, സിസ്റ്റർ ഡോളി, ക്ലീറ്റസ് കളത്തിൽ, സാബു വി തോമസ്, സിസ്റ്റർ അംബി,തോമസ് കണ്ടത്തിൽ, ആൽബർട്ട്, പുത്തൻപുരയ്ക്കൽ, മാക്സൺ, മഞ്ജു സോളമൻ പനയ്ക്കൽ,ജോൺസൺ ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു.