പുസ്തകം / ബോബന് വരാപ്പുഴ
പുസ്തകത്തെ കുറിച്ചല്ല, ഒരു എഴുത്തുകാരനെ കുറിച്ചാണ് ഈ കുറിപ്പ്.
എറണാകുളം ചിറ്റൂരിലെ കൊടുവേലി പറമ്പ് പൈലി, റാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്മക്കള്. അഭിലാഷ് ഫ്രേസര്‍, സംഗീത് ഡയോലിന്‍, അനുരാഗ് ഷെറീറ്റര്‍. മഹാരഥന്മാരുടെ പേരുകള്‍ മക്കളുടെ പേരിനോട് ചേര്‍ക്കുമ്പോള്‍, ഇതിലൊരാള്‍ ലോകത്തോളം ഉയരുന്നൊരു നാമധാരിയാകുമെന്ന് ആ പിതാവ് ഓര്‍ത്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൂത്ത മകന് തന്റെ പേര് വന്ന വഴിയെ ലോകത്തിലേക്ക് നടന്നു തുടങ്ങിയിരിക്കുന്ന വിശേഷമാണ് ഈ പറയുന്നത്.
അഭിലാഷ് ഫ്രേസറുടെ ദി ബാലഡ് ഓഫ് ദി യൂണിവേഴ്സ് എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം അന്തരിച്ച പ്രൊഫ. എം.കെ സാനുമാഷാണ് കുറച്ചുകാലം മുമ്പ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ പ്രപഞ്ചഗാഥയെന്ന മലയാള നോവലിന്റെ പരിഭാഷയാണ്
ദി ബാലഡ് ഓഫ് ദി യൂണിവേഴ്സ് യൂറോപ്പിലെ വിഖ്യാതമായ റൈറ്റേഴ്സ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ (ഗ്രീസ് ) പ്രസാധക വിഭാഗമായ റൈറ്റേഴ്സ് ഇന്റര്‍നാഷണലാണ് ഇതിന്റെ പ്രസാധകര്. പൈതൃക സംസ്കാരത്തിന്റെ ചരിത്ര ഗാഥകള്‍ പിറന്ന കൊച്ചിയുടെ സ്വന്തം എഴുത്തുകാരന് ഇന്ന് ലോകത്തോളം വളര്‍ന്നിരിക്കുന്നു. സ്പെയിന് ആസ്ഥാനമായ മാസ്റ്റിക്കഡോറസ് എന്ന ആഗോള ഓണ്‍ലൈന്‍ സാഹിത്യമാസികയുടെ എഡിറ്റോറിയല്‍ ടീമില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമാണ് അദ്ദേഹം.
പ്രശസ്ത സ്പാനീഷ് എഴുത്തുകാരനായ യുവാന്‍ റി ക്രിവെല്ലോയാണ് മാസ്റ്റിക്കഡോറസ് എന്ന ആഗോള മാസികയുടെ സ്ഥാപകന്‍. അമേരിക്ക, സ്പെയിന്, ഇറ്റലി, ബ്രസീല്‍, ഫിലിപ്പീന്‍സ്, കാനഡ, ഇന്ത്യ, മെക്സിക്കോ, ഫ്രാന്‍സ്. ടര്‍ക്കി, തായ്വാന്, പോര്‍ച്ചുഗല്‍ തുടങ്ങി ലോകത്തിലെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ പ്രത്യേക എഡീഷനുകളിലായി ഇന്ന് ഈ സാഹിത്യ എഴുത്തിടം പ്രവര്‍ത്തിക്കുന്നു.
മാസ്റ്റിക്കഡോറസിന്റെ ഇന്ത്യ എഡീഷന്റെ എഡിറ്ററാണ് അഭിലാഷ് ഫ്രേസര്‍. വിവിധ ഭാഷകളിലായി ഈ മാസികയ്ക്ക് 15 എഡിറ്റര്‍മാരുണ്ട്. യുവാന്‍ റി ക്രിവെല്ലോയാണ് എഡിറ്റര്‍ ഇന്‍ ചീഫ്. പുലിറ്റ്സര്‍ പ്രൈസ് നോമിനികള്‍ ഉള്‍പ്പെടെ ലോക പ്രശസ്തരായ പല എഴുത്തുകാര്‍ സ്ഥിരമായി എഴുതുന്ന മാസ്റ്റിക്കഡോറസ് മാസികയില്‍ 500 ലേറെ ആഗോള എഴുത്തുകാരുണ്ട്.
മാസ്റ്റിക്കഡോറസിന്റെ വിവിധ രാജ്യങ്ങളിലെ എഡീഷനുകള്‍ കൂടാതെ ന്യൂ യോര്‍ക്കിലെ സ്പില്‍ വേഡ്സ്, ഗ്രീസിലെ റൈറ്റേഴ്സ് എഡിഷന്, ഡിഫറന്റ് ട്രൂത്ത്സ്, താജ് മഹല്‍ റിവ്യൂ, ബംഗ്ളാദേശ് മാസികയായ കലോമേര് കരുരാജ് തുടങ്ങിയ വിവിധ രാജ്യാന്തര മാസികകളില്‍ എഴുതുന്നു. അഞ്ച് തവണ ആമസോണ്‍ ബെസ്റ്റ് സെല്ലറായ ഫിലിപ്പിനോ കവി മിഷേല്‍ നവജാസ് ഫിലിപ്പീനി മാസികയില്‍ അഭിലാഷിന്റെ ഇന്റര്‍വ്യൂ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെന്‍ ഇന്റര്‍നാഷണല്‍ അംഗമായ തുര്‍ക്കി മഹാകവി താരിഖ് ഗുണര്സല് നേതൃത്വം നല്കുന്ന എര്‍ത്ത് സിവിലൈസേഷന് അംഗവുമാണ്, അഭിലാഷ്.
വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഐ ബിലീവ്, ഓപ്പറേഷന് ഹോപ്പ് തുടങ്ങിയ സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളുടെ തിരക്കഥ,
ഈ വര്‍ഷത്തെ പനോരമ അന്താരാഷ്ട്ര സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായ ഫാദര്‍ എന്ന ഇംഗ്ളീഷ് കവിതാസമാഹാരം (അമേരിക്കയിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്കാണ് അതിന്റെ പ്രസാധകര്) എന്‍ഡ് ഓഫ് വാര്‍സ്, പ്രപഞ്ചഗാഥ (നോവലുകള്‍)
എവര്‍ലാസ്റ്റിംഗ് തിംങ്സ് ആര് ഇന്കംപ്ളീറ്റ് (കവിതാ സമാഹാരം) ദലമര്‍മരം, സജലം, രാമഴയുടെ തീരത്ത്, പറവകളുടെ വഴി,
നിന് വിരല്‍ത്തുമ്പില്‍, ക്രിസ്മസ് മഞ്ഞ്, കര്‍ദ്ദിനാള്‍ ന്യൂമാന്‍ എന്നിവയാണ് അഭിലാഷിന്റെ പുസ്തകങ്ങള്‍.
2024 ല്‍ അമേരിക്കന്‍ കാത്തലിക് മീഡിയ അസോസിയേഷന് ബുക്ക് അവാര്‍ഡ്, പനോരമ ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്, 2014 ല്‍ -കെസിബിസി യുവപ്രതിഭാ പുരസ്കാരം, ക്രിയാറ്റിഫ് നോവല്‍ പുരസ്കാരം
വിശ്വധര്‍മം നോവല്‍ പുരസ്കാരം മുതലായവ നേടിയിട്ടുണ്ട്.
കഴിവിന്റെയും കഠിനാധ്വാനത്തിനെയും അര്‍പ്പണബോധത്തിന്റെയും മാനദണ്ഡത്തില്‍ മാത്രം കൈവരുന്ന സ്വപ്നതുല്യമായ ഈ -ബഹുമതികള്‍ നേടിയിരിക്കുന്ന അഭിലാഷ് ഫ്രേസറിന് പ്രാര്ഥനാശംസകള്.
സുനിതയാണ് അഭിലാഷ് ഫ്രേസറിന്റെ ഭാര്യ. മക്കള്‍: എസെക്ക്, ഇസാന്.