ന്യൂഡൽഹി: 2025 ലെ ഹുറൂൺ ഇന്ത്യ മോസ്റ്റ് വാല്യുബിൾ ഫാമിലി ബിസിനസ് പട്ടികയിൽ അംബാനി കുടുംബം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഏതാണ്ട് 28.2 ലക്ഷം കോടി രൂപയാണ് അംബാനി കുടുംബത്തിന്റെ ആകെ സമ്പാദ്യം. ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള ജിഡിപിയുടെ, പന്ത്രണ്ടിൽ ഒരു ഭാഗത്തിന് തുല്യമാണ്. ഏകദേശം 8.33 ശതമാണിത്.
1.1 കോടി രൂപ വര്‍ധിച്ച് 6.5 ലക്ഷം കോടി രൂപയുടെ സമ്പത്ത് രേഖപ്പെടുത്തി ബിർള കുടുംബം രണ്ടാം സ്ഥാനത്തും, 5.7 ലക്ഷം കോടിരൂപയുടെ സമ്പാദ്യവുമായി ജിൻഡാൽ കുടുംബം മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. 1 ലക്ഷം കോടി രൂപയുടെ വർധനവാണ് ഇദ്ദേഹത്തിൻ്റെ സമ്പത്തിലുണ്ടായത്. അതേസമയം, നാലാം സ്ഥാനത്ത് ബജാജ് കുടുംബവും അഞ്ചാം സ്ഥാനത്ത് മഹീന്ദ്ര കുടുംബവുമാണ്.
ഹുറൂൺ ഇന്ത്യയിൽ ഏറ്റവും മൂല്യമേറിയ ‘ഫസ്റ്റ്-ജനറേഷൻ’ കുടുംബ ബിസിനസുകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. 14 ലക്ഷം കോടി രൂപയുടെ സമ്പാദ്യവുമായി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്തുള്ളത്