ഷിംല : ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു . നാല് ജില്ലകളിലാണ് മിന്നൽ പ്രളയം ഉണ്ടായത്.
കുളു, ഷിംല, ലാഹൗൾ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. ഷിംല ജില്ലയിലെ ഗാൻവി, നന്ദി എന്നീ നദികൾ കരകവിഞ്ഞൊഴുകി.
പ്രളയത്തിൽ ഗാൻവി നദിക്ക് കുറുകെയുള്ള പാലം തകർന്നു. വീടുകളും റോഡുകളും തകർന്നിട്ടുണ്ട്.300 ലധികം റോഡുകൾ അടച്ചു. നിരവധി പാലങ്ങൾ ഒലിച്ചുപോയി .