കൊച്ചി : മൂത്തകുന്നം പനവേൽ ദേശീയ പാതയിലെ പറവൂർ ഇടപ്പള്ളി ഭാഗത്ത് നടക്കുന്ന റോഡ് നിർമ്മാണത്തിൽ കൂനമ്മാവ് പള്ളിപ്പടിയിലും പള്ളിക്കടവ് റോഡിലും അടിപ്പാതയോ എലവേറ്റഡ് പാതയോ വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിൻറെ 282 – ആം ദിവസം KLCA വരാപ്പുഴ അതിരൂപത സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിൽപ്പ് സമരം നടത്തി
അതിരൂപതാ പ്രസിഡൻറ് സിജെ പോൾ അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സമ്മേളനം ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. .സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കിൻഫ്ര ചെയർമാൻ സാബു ജോർജ്, കൂനമ്മാവ് മേഖലാ പ്രസിഡൻറ് ബിജു മുല്ലൂർ, അതിരൂപത വൈസ് പ്രസിഡൻ്റ് റോയ് ഡിക്കുഞ്ഞ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സമര സമിതി വൈസ് ചെയർമാൻ മാത്തപ്പൻ കാനപ്പിള്ളി സ്വാഗതം ആശംസിച്ചു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ നന്ദിയർപ്പിച്ചു. അതിരൂപത, മേഖല, യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു
സമരസമിതി ചെയർമാൻ തമ്പി മേനാച്ചേരി, വൈസ് ചെയർമാൻമാരായ ജസ്റ്റിൻ ഇലത്തിക്കൽ, മാത്തപ്പൻ കാനപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ സമരപരിപാടികൾ 282 ദിവസങ്ങൾ പിന്നിട്ടു