ചെന്നൈ: വാല്‍പ്പാറയില്‍ ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടിയാണെന്ന് സ്ഥിരീകരണം . കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുട്ടിയെ പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം.
അസം സ്വദേശികളുടെ മകന് നൂറുല്‍ ഇസ്ലാമാണ് മരിച്ചത്. തേയിലത്തോട്ടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
നേരത്തെ വാല്‍പ്പാറയില്‍ പുലി ഇറങ്ങിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഏറെ തിരച്ചിലിന് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ പുലിയ പിടിക്കാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല . ഇതിനിടയിലാണ് കരടിയുടെ ആക്രമണം . പകല്‍പോലും പുറത്തിറങ്ങാന്‍ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു .