തിരുവനന്തപുരം: ഓൺലൈൻ മദ്യ വില്പനയുമായി ബന്ധപ്പെട്ട് 10 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി . മൂന്ന് വർഷമായി ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുന്നുണ്ട്.
അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം തുടങ്ങും . 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശ- അട്ടല്ലൂരി പറഞ്ഞു.
കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കുമെന്നും ബെവ്കോ എം ഡി പറഞ്ഞു. അതേസമയം ഓൺലൈൻ മദ്യ വില്പന ഉദ്ദേശിക്കുന്നില്ലെന്നാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.