തിരുവനന്തപുരം: ഫയലുകൾ സൃഷ്ടിക്കുന്നതടക്കമുള്ള ഭരണ കാര്യങ്ങളിൽ സഹായിക്കാനായി നിർമിത ബുദ്ധിയെ കൂട്ടുപിടി ക്കാൻ സംസ്ഥാന സർക്കാർ തീ രുമാനിച്ചു. പ്രാരംഭ പഠനത്തിനായി നേരത്തേ രൂപീകരിച്ച കെ എഐ വെർച്വൽ ടാസ്ക് ഫോഴ്സ് പച്ചക്കൊടി കാട്ടിയതോടെയാണ് ആർട്ടിഫിഷൽ ഇന്റലിജൻസിനെ (എഐ) ഭരണപ്രക്രിയയുടെ ഭാഗമാക്കാനുള്ള തീരുമാനം. സർക്കാരിന്റെ വിവരങ്ങൾ (ഡേറ്റ) ചോരാതിരിക്കാൻ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ എഐ ടൂളുകൾ പണം നൽകി വാങ്ങിയാകും ഉപയോഗിക്കുക. ഭരണരംഗത്ത് 150 എഐ ഉപയോഗങ്ങൾ ഫലപ്രദമാണന്നു വിവിധ ശിൽപശാലകളിലൂടെ ടാസ്ക്ഫോഴ്സ് കണ്ടെത്തി യിട്ടുണ്ട്. 20 വിവിധ ആപ്ലിക്കേഷ നുകൾ ഇവയ്ക്കായി ഉപയോഗി ക്കേണ്ടി വരും.
വൻകിട സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന എന്റർപ്രൈസ് സബ്സ്ക്രിപ്ഷനിലൂടെ എഐ ടൂളുകൾ വാങ്ങാനാണു ധാരണ. ഇതിനായി ഐടി മിഷൻ ധനവകുപ്പിനു നിർദേശം സമർപ്പിക്കും. ആദ്യഘട്ടത്തിൽ എല്ലാ ഐഎ എസ് ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പുകളിലെ തിരഞ്ഞെടുത്ത മറ്റ് ഉദ്യോഗസ്ഥർക്കും എഐ ഉപയോഗിക്കാം. ഇവരുടെ വിലയിരുത്തൽ കൂടി ലഭിച്ചശേഷം എല്ലാ ഉദ്യോഗസ്ഥർക്കും കൈമാറും.
എഐ ഉപയോഗിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി കേരള ആർട്ടിഫിഷൽ ഇന്റലി ജൻസ് വെർച്വൽ കേഡറും രൂപീകരിക്കും. ഐടി മിഷനാണ് എല്ലാ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുക, എഐയുടെ ഉപയോഗരീതികൾ മറ്റ് ഐഎഎസ്ആദ്യം ഐഎഎസുകാർക്ക്, എഐ കേഡറും രൂപീകരിക്കും
എഐ ഉപയോഗിക്കുന്ന മേഖലകൾ
- വിവിധ സേവനങ്ങൾക്ക് ചാറ്റ്ബോട്ടുകൾ പരാതികൾ തരംതിരിക്കൽ
- ലൈസൻസും മറ്റും പുതുക്കുന്നതിനുള്ള അലർട്ട്
- രേഖകൾ തയാറാക്കലും തരംതിരിക്കലും
- കുഴഞ്ഞുമറിഞ്ഞ ഡേറ്റ പഠിക്കൽ
- രേഖകളിലെ തെറ്റുകൾ കണ്ടെത്തൽ
- ചെലവു ചുരുക്കൽ, അമിത ചെലവു കണ്ടെത്തൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ച് അറിയിക്കൽ
- വകുപ്പുകളിലെ താരതമ്യ പഠനങ്ങൾ
ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയും ഊർജ സെക്രട്ടറിയുമായ മീർ മു ഹമ്മദലിയെ ചുമതലപ്പെടുത്തി, എഐ ഉപയോഗിച്ച് ഫയലുകളും മറ്റു രേഖകളും തയാറാക്കുമ്പോൾ സർക്കാർ രഹസ്യമായി സൂക്ഷിക്കുന്ന ചില വിവരങ്ങൾ പുറത്തേക്കു പോകാൻ സാധ്യതയുണ്ട്. അതിനാൽ, എഐ മോഡലുകളുടെ പരിശീലനത്തിനായി സർക്കാർ ഡേറ്റ ഉപയോഗിക്കരുതെന്ന കർശന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാകണം സബ്സ്ക്രിപ്ഷനെന്ന് ഐടി മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.