കുൽഗാം : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു .ലാന്‍സ് നായിക് പ്രിതിപാല്‍ സിംഗ്, ശിപായി ഹര്‍മിന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇന്ന് വെടിവയ്പ്പ് തുടർച്ചയായ ഒമ്പതാം ദിവസത്തിലേക്ക് കടന്നു.
ജമ്മു കശ്മീരിൽ സമീപകാലത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടലുകളിൽ ഒന്നാണിത്. നിബിഡ വനമേഖലയിൽ ഭീകരർ തമ്പടിച്ചിരിക്കുകയാണ് .രാത്രിയിലെ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് കൂടി പരിക്കേറ്റതായും പരിക്കേറ്റവരുടെ എണ്ണം 10 ആയി ഉയർന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഭീകരരെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നൂറുകണക്കിന് സൈനികർ പങ്കെടുക്കുന്നുണ്ട്. ഓപ്പറേഷന് അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.