കൊച്ചി : കെആർഎൽസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപതതല സെക്രട്ടറിമാരുടെ യോഗം ആഗസ്റ്റ് നാലാം തീയതി ഇടക്കൊച്ചി മേഴ്സിദാരിയൻസ് ആശ്രമത്തിൽ വച്ച് നടത്തി. സിനഡൽ സഭയിൽ ദൈവശാസ്ത്രമായപരമായ സഹകരണം എങ്ങനെ കൂടുതൽ ആഴത്തിലാക്കാം എന്നതായിരുന്നു യോഗത്തിന്റെ അജണ്ട.
കെ ആർ എൽ സി ബി സി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി ഡോ. മാർട്ടിൻ N ആൻ്റണി ഒഡിഎം “ഇന്നത്തെ സഭയുടെ പ്രേഷിതത്വത്തിൽ ദൈവശാസ്ത്രകമ്മീഷൻ്റെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് ഒരു പഠനം അവതരിപ്പിക്കുകയും, തുടർന്ന് ആത്മീയ വിവേചന രീതിശാസ്ത്രമനുസരിച്ച് പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ ആരാധനയും ധ്യാനാത്മകമായ വിചിന്തനവും ആശയങ്ങളുടെ പരസ്പര പങ്കുവയ്പ്പും നടത്തി.
കൂടാതെ, സെമിനാറുകളും മറ്റ് കാര്യപരിപാടികളും നടത്തേണ്ടതിനെപ്പറ്റി ചർച്ചയും ചെയ്തു. യോഗത്തിൽ അസോസിയേറ്റ് സെക്രട്ടറിമാരായ ഫാദർ റീഗൻ പൊഡുത്താസ് ഒസിഡി സ്വാഗത പ്രസംഗവും സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി സിടിസി നന്ദിയും അർപ്പിച്ചു. തിരുവനന്തപുരം അതിരൂപത, നെയ്യാറ്റിൻകര, ആലപ്പുഴ, പുനലൂർ, കോഴിക്കോട്, കോട്ടപ്പുറം, എന്നീ രൂപതകളിലെ സെക്രട്ടറിമാർ ഈ യോഗത്തിൽ സന്നിഹിതരായിരുന്നു.