ന്യൂഡൽഹി: മെട്രോ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്കായി മിനിമം ബാലൻസ് നിരക്ക് ₹50,000 ആയി ഉയർത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാ ശാഖകളിലും സേവിംഗ്സ് അക്കൗണ്ടിനായുള്ള മിനിമം ബാലൻസ് വർധിപ്പിക്കുന്നതായി ICICI ബാങ്ക് അറിയിച്ചു.
പുതിയ നിയമം 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു.മെട്രോയും നഗര മേഖലകളും ഉൾപ്പെടുന്നിടങ്ങളിൽ മുൻമ്പ് ₹10,000 ആയിരുന്ന ബാലൻസ് ₹50,000 ആയി വർധിപ്പിച്ചിട്ടുണ്ട്. സെമി-അർബൻ മേഖലകളിൽ മുൻമ്പ് ₹5,000 ആയിരുന്നതിൽ നിന്ന് ₹25,000 ആയി ഉയർത്തി. ഗ്രാമീണ ശാഖകളിൽ മുൻമ്പ് ₹2,500 ആയിരുന്നതിനെ ₹10,000 ആക്കി ഉയർത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.