ശ്രീനഗർ: മലയാളിയും അന്താരാഷ്ട്ര പ്രശസ്തിയുള്ള എഴുത്തുകാരിയുമായ അരുന്ധതി റോയ്യുടെ “ആസാദി’ ഉൾപ്പെടെ 25 പുസ്തകങ്ങൾക്ക് ജമ്മു കാഷ്മീരിൽ വിലക്ക് . രാജ്യത്തിൻറെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ലെഫ്. ഗവർണർ പുസ്തകങ്ങൾ നിരോധിച്ചത്.
ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിരോധനമെന്നും വ്യക്തമാക്കിയാണ് ഉത്തരവ് .
യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി.