ന്യൂഡൽഹി: ഏഴു വർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നു. ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണു റിപ്പോർട്ട്. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ടിയാൻജിൻ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്സിഒ ഉച്ചകോടിയിൽ ചർച്ചയാകുക. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനും പങ്കെടുക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
ചൈനയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതോടൊപ്പം ജപ്പാനിൽ ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്യോയും സന്ദർശിക്കും എന്ന് ഔദ്യോദിക വൃത്തങ്ങൾ അറിയിക്കുന്നു. മോദിയുടെ ചൈന സന്ദർശനം ഉറപ്പായാൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യും ഇന്ത്യ സന്ദർശിക്കാനും ഇരു രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള ചര്ച്ചക്കും വഴി തെളിക്കാൻ സാധ്യത ഉണ്ട്.
2018 ഇൽ നടന്ന എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ് മോഡി അവസാനം ആയി ചൈന സന്ദർശിച്ചത്. എസ്സിഒ യിൽ പങ്കെടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ നയതന്ത്ര മേധാവിത്വം പ്രകടമാക്കുന്നതിനുള്ള വേദി കൂടെ ആണ്. എസ്സിഒ ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ചു അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്നങ്ങളും കിഴക്കേ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനും ഉള്ള അവസരം ആണ്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ വെല്ലുവിളികൾ നേരിടുവാനും എസ്സിഒ ഉച്ചകോടി ഇന്ത്യയ്ക്ക് സഹായകം ആകും എന്ന് കരുതുന്നവരും ഉണ്ട്.