കൊച്ചി: എംഎൽസി എൽസ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കോടതിയിൽ മെഡിറ്ററേനിയൻ കപ്പൽ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചു. മെഡിറ്ററേനിയൻ കപ്പൽ കമ്പനിയോട് അപകടത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാനാവില്ലെന്ന് കപ്പൽ കമ്പനി വ്യക്തമാക്കി. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്നാണ് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി നഷ്ടപരിഹാര തുക നൽകില്ല എന്ന് അറിയിച്ചത്.
എംഎൽസി എൽസ 3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമർപ്പിച്ചത് അതിശയോക്തി കലർത്തിയ കണക്കാണെന്നും കപ്പൽ കമ്പനി ഹൈകോടതിയിൽ വാദമുന്നയിച്ചു . പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തു എന്നും കമ്പനി കോടതിയോട് വ്യക്തമാക്കി. 87 പേജുകളുള്ള സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളെയും കപ്പൽ കമ്പനി തള്ളി.