തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൻ്റെ രണ്ടാംഘട്ടത്തിന് മന്ത്രിസഭ അനുമതി നൽകി .ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.
41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100 -ൽ അധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാപാക്കേജിൽ ഉൾപെടുത്തുകയും ചെയ്യും.സർക്കാർ ജീവനക്കാരും, പെൻഷൻക്കാരും, അവരുടെ കുടുംബാംഗങ്ങളും ഉൾപെടെ 30 ലക്ഷത്തിലധികം പേർ ഉൾപെടുന്ന പദ്ധതിയിലാണ് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
നിലവിലുള്ള ചികിത്സകൾക്ക് പുറമെ കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ബെനിഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും. പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി 2 വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കി വെയ്ക്കണം.
ഒന്നാം ഘട്ടത്തിൽ 3000 രൂപയായിരുന്നു മുറിവാടകയ്ക്കായി ലഭിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ 1% വരെ മുറി വാടക ( പ്രതിദിനം 5,000 രൂപ വരെ) ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും. ഇൻഷുറൻസ് കാലയളവ് മൂന്നിൽ നിന്നും രണ്ടായി ചുരുകുകയും ചെയ്തു.