പുനലൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ചും ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നു പട്ടണം ചുറ്റി കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ മൗന ജാഥ നടത്തി.
ഇടവക അംഗങ്ങൾ മദർ തെരേസ കോൺവന്റ്, സെന്റ് ബെനഡിക്ട് ടൈം കോൺവന്റ്, വിമലഹൃദയ എഫ്ഐഎച്ച്, കുസ്മാനോ കോൺവന്റ് എന്നിവിടങ്ങളിലെ കന്യാസ്ത്രീകളും അജപാലിന സമിതി അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും ഇടവക അംഗങ്ങളും പങ്കെടുത്തു. സെന്റ് മേരീസ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച റാലി പോസ്റ്റ് ഓഫിസ് ജംക്ഷനിൽ എത്തി തിരികെ കത്തീഡ്രലിൽ സമാപിച്ചു.
സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ജോൺസൺ ജോസഫ്, സഹവികാരി ഫാ. വിപിൻ മാർട്ടിൻ, അജപാലന സമിതി സെക്രട്ടറി അലക്സ് ജോസഫ്, ട്രഷറർ റോജി പി.രാജു, ബിസി സി കോഓർഡിനേറ്റർ ജെയ്സൺ രാജൻ, അജപാലന സമിതി അംഗം സ്റ്റാൻലി ജോർ ജ്, സിസ്റ്റർമാർ, സമുദായ സം ഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.