ന്യൂഡൽഹി: വ്യവസായിയും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി ബാങ്ക് വായ്പതട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസും ഇഡി പുറപ്പെടുവിച്ചിരുന്നു.
17,000 കോടിയുടെ ബാങ്ക് വായ്പാതട്ടിപ്പ് കേസിലാണ് അന്വേഷണം നടക്കുന്നത് . തട്ടിപ്പുകേസിൽ വൻകിട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ട് . ആദ്യമായാണ് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്യുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ജൂലൈ 24-ന് റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്കീഴിലുളള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 50 കമ്പനികളുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിലായി 12 ദിവസത്തോളമാണ് റെയ്ഡ് നടന്നത്.