റാന്നി: അത്തിക്കയത്ത് അധ്യാപികയുടെ ഭർത്താവു ജീവനൊടുക്കിയ സംഭവത്തിൽ ശമ്പളക്കുടിശിക നൽകാൻ വൈകിയതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ 3 ജീവനക്കാർക്കു സസ്പെൻഷൻ. സ്കൂളിലെ പ്രധാനാധ്യാപികയെ അഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർ ദേശം നൽകി.
ജില്ലാ വിദ്യാഭ്യാസ ഓഫിസി ലെ പിഎ എൻ.ജി.അനിൽകു മാർ, സൂപ്രണ്ട് എസ്.ഫിറോസ്, സെക്ഷൻ ക്ലാർക്ക് ആർ.ബിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കുടിശിക കാര്യ ത്തിൽ തുടർനടപടികൾ സ്വീകരിക്കാതെ ഫയൽ തീർപ്പാക്കി, ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചു എന്നീ കാരണങ്ങളാണു നടപടിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ, സ്കൂളിൽ നിന്നു മതിയായ രേഖകൾ ലഭിച്ചില്ലെന്നു പറഞ്ഞ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ ഇന്നലെ സ്കൂളിലെത്തി പുതിയ അപേക്ഷ എഴുതിവാങ്ങി.
അത്തിക്കയത്ത് മരിച്ച വിഎ ഫിസികെ ഡ്രൈവറായ വടക്കേചരുവിൽ വി.ടി.ഷിജോയുടെ (47) ഭാര്യ എയ്ഡഡ് സ്കൂളിലെ യുപി വിഭാഗം അധ്യാപികയായ ലേഖയുടെ 12 വർഷത്തെ ശമ്പളം നൽകാനുള്ള അപേക്ഷയാണ് ഇന്നലെ വീണ്ടും എഴുതിവാങ്ങിയത്. കഴിഞ്ഞയാഴ്ച അപേക്ഷ വാങ്ങിയെങ്കിലും അതിൽ തിരുത്തലുണ്ടെന്നു പറഞ്ഞ് ഫയൽ തിരിച്ചു വിടുകയായിരുന്നു.