കലൂർ :കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കലൂർ ഫൊറോന ആഗസ്റ്റ് 10-ന്, സംഘടിപ്പിക്കുന്നകലൂർ ഫെറോന കോൺഫറൻസിന്റെ (KFC) ലോഗോ ചെമ്പുമുക്ക്സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി മുൻ കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ്, മുൻ സംസ്ഥാന സെക്രട്ടറി സിബി ജോയ്, മുൻ സംസ്ഥാന സെക്രട്ടറി സ്റ്റെഫി സ്റ്റാൻലി എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു.
ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ
കെ.സി.വൈ.എം കലൂർ മേഖല പ്രസിഡന്റ് അമൽ ജോർജ് അധ്യക്ഷനായിരുന്നു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, കലൂർ മേഖല സെക്രട്ടറി അമൃത് ബാരിഡ് കെ.ഡബ്ല്യു എന്നിവർ സന്നിഹിതരായിരുന്നു.