ചേരാനല്ലൂർ : വി. ഇഗ്നേഷ്യസ് ലയോളയുടെ അനുസ്മരണ ദിനമായ ജൂലൈ 31ന് വരാപ്പുഴ അതിരൂപത യുവജന സംഘടനയായ ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ സെന്റ് ജെയിംസ് ദേവാലയത്തിൽ വെച്ച് ഇഗ്നേഷ്യൻ ദിനം ഭക്തിപൂർവ്വം ആചരിച്ചു.
വി.ഇഗ്നേഷ്യസ് ലയോളയുടെ മാധ്യസ്ഥം അപേക്ഷിച്ച് അനുസ്മരണ പ്രാർത്ഥനയും, വിശുദ്ധന്റെ രൂപത്തിന് മുമ്പിൽ പുഷ്പാർച്ചനയും നടത്തി. വിശുദ്ധന്റെ ജീവിതം യുവജനങ്ങൾക്ക് മാതൃകയാകുവാനും എല്ലാ പ്രവർത്തനങ്ങളും വിശുദ്ധനെ അനുകരിച്ച് ചെയ്യാൻ സാധിക്കട്ടെ എന്നും ചടങ്ങിൽ ആശംസകൾ നേർന്ന് ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സഹവികാരി ഫാ. എബിൻ വിവേര സംസാരിച്ചു.
വരാപ്പുഴ അതിരൂപത സി.ൽ.സി. ആനിമേറ്റർ സിസ്റ്റർ ടീന,പ്രസിഡന്റ് അലൻ ടെറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറർ അമൽ മാർട്ടിൻ, വൈസ് പ്രസിഡന്റ് അഖിൽ സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറിമാരായ സുജിത്ത്, ആൻ മേരി, വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം നേഹ, മീഡിയ ഫോറം അംഗം ജസ്വിൻ, കൂടാതെ ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സി.ൽ.സി. പ്രസിഡന്റ് അലൻ ജോണി, സെക്രട്ടറി സുനിൽ ജോർജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.അതിരൂപതയിലെ മറ്റ് ഇടവകകളിലെ സി.ൽ.സി. അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കാളികളായി.