കൊച്ചി : രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ശുപാർശ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടിയും നിയമപരമായി നിയോഗിക്കപ്പെടേണ്ട സംവിധാനം ആണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെയർമാൻ സ്ഥാനവും , വൈസ് ചെയർമാൻ സ്ഥാനവും , അംഗങ്ങളുടെ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
ഇപ്പോൾ ഛത്തീസ്ഘട്ടിൽ നടക്കുന്നതു പോലുള്ള നിരവധി വിഷയങ്ങളിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനത്തിൽ ഉണ്ടെങ്കിൽ സ്വമേധയാ നടപടികൾ എടുക്കാവുന്നതും , ശുപാർശകളിലേയ്ക്ക് കടക്കാവുന്നതുമാണ്. അത്തരത്തിലുള്ള ശുപാർശകൾ പ്രശ്നപരിഹാരം ആകുമോ എന്നതല്ല, മറിച്ചു നിലവിലുള്ള അവസ്ഥയിൽ ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പോലും പ്രവർത്തന രഹിതമാണ് എന്നതാണ് ആശങ്ക ഉയർത്തുന്നത്.