ബംഗളൂരു: ധര്‍മസ്ഥലയില്‍ ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. നൂറോളം സ്ത്രീകളുടെ മൃതദേഹം മുന്‍ ശുചീകരണത്തൊഴിലാളി നേത്രാവതി സ്നാനഘട്ടിനരികെയുള്ള കാടിനുള്ളിൽ കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തൽ .
ഇയാൾ ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ലഭിച്ചത്.
എന്നാല്‍ ലഭിച്ച അസ്ഥികൂട ഭാഗങ്ങള്‍ മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.കേസിൽ ഭരണകക്ഷിയായ കോൺഗ്രസ്സും പ്രതിപക്ഷമായ ബിജെപിയും അന്വേഷണത്തിന് എതിരാണ് .അത്രയേറെ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ക്ഷേത്ര ഭാരവാഹികൾ .