ഫോർട്ട്കൊച്ചി: രാജ്യത്തുടനീളം ക്രൈസ്തവർ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണങ്ങളാൽ തുടർച്ചയായി പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും മൗനം അവലംബിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയ്ക്കെതിരെ KLCA ഫോർട്ട്കൊച്ചി മേഖല സമിതി കണ്ണ് കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്ത്യയുടെ ഭരണഘടന പൗരന് നൽകുന്ന മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് എന്നും, എത്രയും വേഗം തുറങ്കിലടക്കപ്പെട്ട നിരപരാധികളായ കന്യാസ്ത്രീകളുടെ പേരിൽ ചാർത്തപ്പെട്ട വ്യാജ കുറ്റം പിൻവലിച്ച് ഇതിന് കാരണക്കാരായ വ്യക്തികൾക്കെതിരെ നടപടികൾ സ്വീകരിച്ച് കൊണ്ട് അധികാരികൾ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിഷേധം സംഗമം ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി കൊച്ചി രൂപത ഡയറക്ടർ ഫാ. ആൻ്റണി കുഴിവേലിൽ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു.
രൂപത വൈസ് പ്രസിഡൻ്റ് ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി മെൽവിൻ ജോസഫ്, സി. മാർഗരറ്റ്, കെ.പി സേവ്യർ, ഷാജി ചക്കാട്ടിൽ, ജോൺസൺ മാക്കൽ, ഉഷ ആൻ്റണി, ബെനഡിക്ട് റാഫേൽ തുടങ്ങിയവർ സംസാരിച്ചു.