ആസാം: ആസാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനുമായ ഭൂപെൻ ഹസാരികയുടെ ജന്മ ശതാബ്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി സെപ്റ്റംബർ 8 -ന് മോദി ആസാമിലെത്തും. മോദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിക്കുകയായിരുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് മോദി തുടക്കം കുറിക്കാൻ പോകുന്നത്.
ഗോലാഘട്ട് ജില്ലയിലെ നുമാലിഘട്ട് റിഫൈനറി ലിമിറ്റഡിൽ (NRL) ആയിരിക്കും പ്രധാനമന്ത്രി ആദ്യം എത്തുക. തുടർന്ന് ₹4,200 കോടി ചെലവിൽ സ്ഥാപിച്ച ബയോ-എത്തനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കും. ശേഷം പ്രധാനമന്ത്രി ദരാംഗ് ജില്ലയിലെ മംഗൾദോയിലേക്കു യാത്രതിരിക്കും. അവിടെ ഗുവാഹത്തി-റിംഗ് റോഡിന്റെ ഉദ്ഘാടനവും, ഗുവാഹത്തിയിലെ കുറുവയും നരേംഗിയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുത്ര നദിയിലെ പാലത്തിന്റെ ഉദ്ഘാടനവും നടത്തും. കൂടാതെ മംഗൾദോയ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കല്ലിടിയൽ കർമ്മത്തിനും ശേഷമായിരിക്കും ഹസാരികയുടെ ഉത്ഘാടന ചടങ്ങിന് എത്തുക.