എരമല്ലൂർ : ചത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെ.എൽ.സി.എ എരമല്ലൂർ യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കീഴടങ്ങുകയല്ല ചത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് മറ്റാരുടെയും ഔദാര്യമല്ല.
വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും സത്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങളാരും ശത്രു രാജ്യത്തുനിന്ന് കുടിയേറിയവരല്ല. ഈ രാജ്യത്തിൻ്റെ അവകാശികളാണ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കന്യാസ്ത്രീമാർക്കെതിരെ നിർബന്ധിച്ച് മൊഴിനൽകാൻ പ്രേരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ആവശ്യപ്പെട്ടു.
കെ.എൽ.സി.എ യൂണിറ്റ് പ്രസിഡണ്ട് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാളിയേക്കൽ, രൂപത സെക്രട്ടറി ജെസി കണ്ടനാംപാമ്പിൽ സെബാസ്റ്റ്യൻ മംഗലത്ത്, സോണി പവേലിൽ, റോയ് മാടമ്പിൽ, നൈജിൽ അണ്ടിശ്ശേരി ,ജിനു കിഴക്കേകണ്ണാട്ട് എന്നിവർ പ്രസംഗിച്ചു