കൊച്ചി : ഛത്തിസ്ഘട്ടിൽ കന്യാസ്ത്രിമാരെ കള്ള കേസിൽപ്പെടുത്തി അറസ്റ്റു ചെയ്തതിൽ KLCA കൊച്ചിരൂപത പ്രതിഷേധിച്ചു,
ഈ സംഭവം ഭാരതത്തിൻ്റെ ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റമാണ്. വർഗ്ഗീയ വാദികൾക്ക് സ്വൈര്യവിഹാരം നടത്തുത്തതിന് സൗകര്യമൊരുക്കുന്ന സംസ്ഥാന സർക്കാരൻ്റെ നടപടി അപലപനീയമാണ്.
ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് KLCA ആവശ്യപ്പെട്ടു. കന്യാസ്ത്രീമാർക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല. നാളുകളായി കൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ നടന്നു വരുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് . മതേതരത്ത്വത്തിനും ഭരണഘടനയ്ക്കുമെതിരെ നടക്കുന്ന ഏതു നീക്കങ്ങളെയും എതിർത്തു തോൽപിക്കാൻ കെ.എൽ.ഡി.എ നിരന്തരമായ ശ്രമങ്ങൾ നടത്തും.
രൂപത പ്രസിഡൻ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. CR I വൈസ് പ്രസിൻ്റ് ഫാ. ജോസ് ആൻ്റെണി ഉത്ഘാടനം ചെയ്തു. ഫാ. ആൻ്റെണി കുഴിവേലിൽ ഫാ. സെബാസ്റ്റ്യൻ പുത്തം പുരക്കൽ,ടി.എ. ഡാൽ ഫിൻ, ഫാ. അബ്രഹാം SCJ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിസ്റ്റർ. മിനി ആഗ്നസ് , ബെന്നി ജോസഫ്, ജോഷി മുരിക്കും തറ, ലിനു തോമസ് , കെ . ജെ . സെബാസ്റ്റ്യൻ, ഷാജു ആനന്ദശ്ശേരി, ഹെൻസൻ പോത്തം പള്ളി, ജോസ് മോൻ എന്നിവർ പ്രസംഗിച്ചു.