കോട്ടപ്പുറം : ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ
പ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ മുഖ്യ കവാടത്തിൽ നിന്ന്
മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് തിരികൾ തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയിൽ നടന്ന സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കത്തീഡ്രൽ സഹവികാരിമാരായ ഫാ.ആൽഫിൻ ജൂഡ്സൻ,ഫാ.. പീറ്റർ കണ്ണമ്പുഴ, രൂപത ബിസിസി ഡയറക്ടർ റവ.ഡോ. പ്രവീൺ കുരിശിങ്കൽ,
സിസ്റ്റർ സ്റ്റൈൻ സിടിസി, സിസ്റ്റർ ഏയ്ഞ്ചൽ സിഎസ്എം , സിസ്റ്റർ ഷൈനിമോൾ ഒഎസ്എച്ച്ജെ, റോബർട്ട് തണ്ണിക്കോട്ട് ആൻ്റണി പങ്കേത്ത്, ജോൺസൻ വാളൂർ എന്നിവർ പ്രസംഗിച്ചു. നിരവധി വൈദീകരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.