മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഇന്നലെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു . മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലാസ് വേഗസ് സ്വദേശിയായ ഷാന്‍ തമുറയാണ് അക്രമി . നാഷണല്‍ ഫുട്ബോള്‍ ലീഗിൻ്റെ ഓഫീസും ബ്ലാക്ക്സ്റ്റോണിന്റെയും കോർപ്പറേറ്റ് ഓഫീസും അടക്കം നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന 44 നിലയുളള മാൻഹാട്ടണിലെ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പ് . ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം ആറരയ്ക്കായിരുന്നു വെടിവെപ്പുണ്ടായത്. ഇയാള്‍ തോക്കുമായി ബഹുനില കെട്ടിടത്തിലേയ്ക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.