പുനലൂർ : പുനലൂർ രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ആയി പോക്സോ കേസുകളെയും ആക്സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ചും അവബോധന സെമിനാർ നടത്തപ്പെട്ടു. പത്തനാപുരം സെന്റ് സേവിയേഴ്സ് അനിമേഷൻ സെന്ററിൽ നടത്തിയ സെമിനാറിലേക്ക് രൂപതാ വികാരി ജെനെറൽ മോൺ സെബാസ്റ്റ്യൻ വാസ് ഏവരെയും സ്വാഗതം ചെയ്തു. ആമുഖ സന്ദേശം ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ നൽകി.
രൂപതയുടെ ചീഫ് കോർഡിനേറ്റർ ആയ ഫാ ബെനഡിക്ട് തേക്കുവിള പോക്സോ കേസുകളെ കുറിച്ചുള്ള സെക്ഷൻ നയിച്ചു. ഫാ വിൻസെന്റ് ഡിക്രൂസ് ആക്സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ച് ഉള്ള സെക്ഷന് നേതൃത്വം നൽകി. രൂപതയിലെ എല്ലാ വൈദീകരും രൂപതയിൽ സേവനം ചെയ്യുന്ന സന്യസ്ത ഭവന മേലധികാരികളും ഈ സെമിനാറിൽ പങ്കെടുത്തു. ഫാ അജിത് കുമാർ കെ സി പങ്കെടുത്ത എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.