കൊച്ചി : തോപ്പുംപടി മുതൽ ഇടക്കൊച്ചി വരെയുള്ള സംസ്ഥാന ഹൈവേയിലെ മരണ ഗർത്തങ്ങൾ എത്രയും വേഗം അടക്കണമെന്നും റോഡ് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് KLCA ഇടക്കൊച്ചി സെൻ്റ് ലോറൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.
ഇടവക വികാരി റവ.ഡോ. മരിയാൻ അറക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജോൺസൺ തട്ടാശ്ശേരി സ്വാഗതം ആശംസിച്ചു. കെ എൽ സി എ കൊച്ചി രൂപത ട്രഷറർ ജോബ് പുളിക്കൽ , സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ, ജെയിംസ് കൊന്നത്ത് ,ജേക്കബ് വെളുത്തേടത്ത്,ഏഡ്രിൻ മെന്റസ് എന്നിവർ സംസാരിച്ചു.