ബിജിയിങ്: മുഷ്ടി ചുരുട്ടി പോരാടാനും കാർട്ട് വീലുകൾ പോലും ചെയ്യാനും കഴിയുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ട് ഒരു ചൈനീസ് കമ്പനി പുറത്തിറക്കി. ഇതിന് അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ($6,000) വിലവരും. സമാനമായ ബോട്ടുകൾ നിർമ്മിക്കുന്ന മറ്റ് കമ്പനികളുമായി മത്സരിക്കുന്നു.
വെള്ളിയാഴ്ച അനാച്ഛാദനം ചെയ്ത യൂണിട്രീ റോബോട്ടിക്സിൻ്റെ പുതിയ R1 റോബോട്ട്, ഹാൻഡ്സ്റ്റാൻഡ് പ്രകടനം നടത്തുന്നതും കോമ്പിനേഷൻ പഞ്ചുകൾ എറിയുന്നതും കാണാൻ കഴിയും.
R1ന് ഏകദേശം 55 പൗണ്ട് ഭാരമുണ്ട്. ചലനം സുഗമമാക്കുന്നതിന് 26 സന്ധികളുമുണ്ട്. വോയ്സ്, ഇമേജ് റെക്കഗ്നിഷൻ ഉൾപ്പെടെയുള്ള മൾട്ടിമോഡൽ ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
വൈറൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ, റോബോട്ടിൻ്റെ കഴിവുകൾ റോബോട്ടിക് ചലനത്തിലും സന്തുലിത അവസ്ഥയിലും ഒരു പ്രധാന കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു.
വിശാലമായ ബോക്സിംഗ് കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് പുറമേ, റോബോട്ട് “കിപ്പ്- അപ്പ്” കൂടി നടത്തി ഒരു വ്യക്തിയോ റോബോട്ടോയോ കൈകൾ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥാനത്ത് നിന്ന് നിൽക്കുന്നതിലേക്ക് മാറുന്ന സങ്കീർണമായ ജിംനാസ്റ്റിക് തന്ത്രമാണിത്.