വാഷിങ്ടൺ: അമേരിക്കയിൽ അക്രമി 11 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു . കഴിഞ്ഞ ദിവസം രാത്രി മിച്ചിഗൻ ട്രവേർസ് സിറ്റിയിലെ വാൾമാർട്ടിലാണ് അക്രമ സംഭവം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കുത്തേറ്റ 11 പേരെയും മുൻസൺ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ പുറത്ത് വിട്ടിട്ടില്ല.
പ്രാഥമികാന്വേഷണം തുടരുന്നതിനാൽ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു.