ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭയിലെ എല്ലാതരത്തിലുമുള്ള മുദ്രാവാക്യങ്ങളും പ്രതീകാത്മക പ്രതിഷേധങ്ങളുമാണ് നിരോധിച്ചത്. മഴക്കാല സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ ഉത്തരവ് വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർത്തുകയാണ് .
നേരത്തെ നിയമസഭ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. പൊതുജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചുനില്ക്കുകയാണെന്ന് ആരോപിച്ച് ഒരു എംഎല്‍എ കറുപ്പ് മാസ്ക് ധരിച്ച് സമ്മേളനത്തി.
ജോലി ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് ഒരു എംഎല്‍എ കളിപാമ്പുമായി നിയമസഭയിലെത്തി. അഴിമതിക്കെതിരെ അസ്ഥികൂടത്തിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചെത്തിയതും കടത്തെ കുറിച്ച് സൂചിപ്പിക്കാന്‍ ചങ്ങലയുമായെത്തിയ സംഭവവും മധ്യപ്രദേശ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു .