കണ്ണൂർ : “കെ.എൽ.സി.എ സമുദായ സമ്പർക്ക പരിപാടി 2025” ന്റെ കണ്ണൂർ രൂപതതല ആലോചന യോഗം KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു . കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി .
സമുദായ അംഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ സർട്ടിഫിക്കറ്റ് വിഷയം സമുദായ അംഗങ്ങളുടെ ഇടയിൽ ഉയർത്തി കൊണ്ടുവരാൻ യോഗം തീരുമാനിച്ചു . കൂടാതെ വന്യമൃഗങ്ങളുടെ ശല്യം മൂലം ഉണ്ടാകുന്ന കൃഷി നാശം ഉൾപ്പെടുന്ന കാർഷിക വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉയർത്തും . പട്ടയം ലഭിക്കേണ്ട വിഷയങ്ങൾ , സി ആർ ഇസഡ് വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉൾപ്പെടും .
സെപ്റ്റംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 02.00 മണിയ്ക്ക് കണ്ണൂരിൽ വച്ചു “കെ.എൽ.സി.എ സമുദായ സമ്പർക്ക പരിപാടി 2025” സംഘടിപ്പിക്കും . സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , സംസ്ഥാന ട്രഷറർ രതീഷ് ആന്റണി , രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് , കെ എച്ച് , ജോൺ , ഹെൻറി കോളയാട് , വിക്ടർ മാസ്റ്റർ, അഡ്വ ഡോർ മെറ്റിൽഡ , ജോൺസൻ, സ്റ്റഫാൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായി ഫ്രാൻസിസ് സി അലക്സ് , ജോസ് ബക്കളം എന്നിവരെ തെരഞ്ഞെടുത്തു.