ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബസ് നൂറടിയോളം താഴ്ചയിലേക്കു മറിഞ്ഞു. നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു.സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത് .
വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 21 പേർക്കു പരിക്കേറ്റു. മാണ്ഡിയിലെ സാർകാഗട്ടിൽ നിന്ന് ദുർഗാപുരിലേക്കു പോവുകയായിരുന്ന ബസിൽ ഡ്രൈവർ ഉൾപ്പെടെ 29 യാത്രക്കാർ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ സർകാഖട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.