ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ തുടർച്ചയായ നാലാംദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. വോട്ടർ പട്ടികയിൽ നിന്ന് 42 ലക്ഷം പേരുകൾ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ഉന്നയിച്ചായിരുന്നു പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം .
പ്രശനം രൂക്ഷമാകവേ തിങ്കളാഴ്ച മുതൽ ഓപ്പറേഷൻ സിന്ദൂരിൽ ചർച്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അമിത്ഷാ ഉൾപ്പടെയുള്ള നേതാക്കളെ ചർച്ചക്കായി മുന്നിൽ നിർത്താനും നീക്കമുണ്ട് . സഭക്ക് അകത്തും പുറത്തും ബിഹാർ വോട്ടർ പട്ടിക വിവാദത്തിൽ പ്രതിപക്ഷ നീക്കം ശക്തമാക്കുമ്പോൾ ഓപ്പറേഷൻ സിന്ദൂർ ചർച്ചക്കെടുത്ത് ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കമെന്ന് ആക്ഷേപമുണ്ട് .
തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സഭാസ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് സ്പീക്കർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടിയുണ്ടാകുമെന്ന് സർക്കാർ സൂചന നൽകി.