മോസ്കോ: 49 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തര്‍ന്നുവീണു. 43 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും രക്ഷപ്പെട്ടു .റൺവേ പരിധിക്കുപുറത്ത് വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു . രണ്ട് കോക്ക്പിറ്റ് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും വിമാനം തീപിടിച്ച് നശിക്കുകയും ചെയ്തതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു . ക്യാപ്റ്റനും ഫ്ലൈറ്റ് എഞ്ചിനീയറുമാണ് കൊല്ലപ്പെട്ടത് .
റഡാറില്‍ നിന്നും അപ്രത്യക്ഷമായ വിമാനം റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർ മേഖലയ്ക്ക് മുകളിൽ തകർന്നുവീണതായി ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യൻ-ചൈനീസ് അതിർത്തിയിലുള്ള ബ്ലാഗോവെഷ്ചെൻസ്ക് നഗരത്തിൽ നിന്ന് ടിൻഡയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടത്. അഞ്ച് കുട്ടികൾ ഉൾപ്പെടെ നാൽപ്പത്തിമൂന്ന് യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് പ്രാദേശിക ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.