പുനലൂർ: പുനലൂർ രൂപത തീർത്ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജോർജ് ദേവാലയത്തിന്റെ പുതിയ വെബ്സൈറ്റിന്റെ ലോഞ്ചിങ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്റ്റർ ഫാ സാം ഷൈൻ നിർവ്വഹിച്ചു. തീർത്ഥാടന കേന്ദ്രത്തിന്റെ അസിസ്റ്റന്റ് റെക്റ്റർ ഫാ ബിബിൻ സെബാസ്റ്റ്യൻ, ആത്മീയ ഗുരു ഫാ ഡാനിയേൽ നെൽസൺ എന്നിവർ സന്നിഹിതരായിരുന്നു.
വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തീർത്ഥാടന കേന്ദ്രമായ ഈ ദേവാലയത്തിൽ, വിശുദ്ധന്റെ അത്ഭുത സാന്നിധ്യവും മാധ്യസ്ഥവും വിശ്വാസികളുടെ ഇടയിൽ വളരെ ഏറെ അറിയപ്പെടുന്നതാണ്. 1938 ഇൽ രൂപപ്പെട്ട ഇടവക സമൂഹവും, നാനാജാതി മതസ്ഥർ അടങ്ങുന്ന വിശ്വാസ സമൂഹവും അനുദിനം ആത്മീയ ഉന്നതി നേടുന്നതിന്റെ നേർസാക്ഷ്യം ആണ് ഈ ദേവാലയം.
പുതിയതായി തയ്യാറാക്കിയ വെബ്സൈറ്റ് വിശ്വാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഏറ്റവും ലളിതമായിട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്. ദേവാലയ ചരിത്രവും വിശ്വാസികളുടെ അനുഭവ സാക്ഷ്യങ്ങളും, പ്രധാന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാം ഈ വെബ്സൈറ്റിൽ ലഭ്യം ആണ്. പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാനും തിരുക്കർമ്മ സമയങ്ങൾ അറിയാനും എല്ലാം സൗകര്യം ഉണ്ട്.
വെബ്സൈറ്റിന്റെ ലിങ്ക് താഴെ ചേർക്കുന്നു
http://stjudeshrinemaruthimoodu.in