അഗളി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ആദിവാസിയുവാവ് കാട്ടാനയുടെ ആക്രമണത്തി ൽ കൊല്ലപ്പെട്ടു. ചീരക്കടവ് രാജീവ് കോളനി യിലെ പരേതനായ കോണൻ്റെ മകൻ വെള്ളിങ്കിരി (40) ആണു കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കു വിറകു ശേഖരിക്കുന്ന തിനും കാലി മേയ്ക്കുന്നതിനുമായി കാട്ടിലേക്കു പോയതായിരുന്നു. രാത്രി തിരിച്ചു വരാത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കാട്ടിൽ യുവാവിന്റെ ചെരിപ്പും കത്തിയും കണ്ടെത്തി.ഉടൻ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ആർആർടി സംഘമടക്കം ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
പുതൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. അമ്മ: ലക്ഷ്മി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അട്ടപ്പാടി, ഷോളയൂർ പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്.
മേയ് 30നു തെച്ചി ക്കോണം കാട്ടിൽ കാലിമേയ്ക്കാൻ പോയ ചീരക്കടവ് ഊരിലെ മല്ലൻ (70) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജൂൺ ഒൻപതിന് ഷോളയൂർ മൂലക്കടയിൽ കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ സെന്തിൽ കുമാർ (35) വാരിയല്ലുകൾ തകർന്ന് ഇപ്പോഴും ചികിത്സയിലാണ്.